Sunday School Day 2025
സൺഡേ സ്ക്കൂൾ ഡേ ആഘോഷിച്ചു.
തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മതബോധന പ്രസ്ഥാനമായ മാർ അപ്രേം സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ ഡേ സമുചിതമായി ആഘോഷിച്ചു. കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽനിന്ന് ആരംഭിച്ച ബൈബിൾ അടിസ്ഥാനമാക്കി സഭയിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ച് മൽസരാടിസ്ഥാനത്തിൽ ഘോഷയാത്ര മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർത്ത മറിയം വലിയപള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മ സൺഡേ സ്കൂൾ ജന. സെക്രട്ടറി ഫാ. ടിന്റോ തിമത്തി, കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ അബി ജെ പൊൻമണിശ്ശേരി സൺഡേ സ്കൂൾ അസ്സി. സെക്രട്ടറി റിന്റോ ജോസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വച്ച് കുരുവിളച്ചൻ കലാമേള വിജയികൾക്കും, റാലിയിലെ, ടാബ്ലോയിലെയും മത്സരങ്ങളുടെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. തദവസരത്തിൽ പുതിയതായി സഭാ ട്രസ്റ്റി ബോർഡ് അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.
